കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ ബന്ദിയാക്കി പണം കവർന്ന കേസിൽ പരാതിക്കാരനും സുഹൃത്തുക്കളും പോലീസ് പിടിയിൽ. യുവാവിന്റെ കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമാണെന്ന് പോലീസ് കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലും രണ്ട് സുഹൃത്തുക്കളുമാണ് കസ്റ്റഡിയിൽ ഉള്ളത്.ഇന്ത്യ വൺ എ ടി എമ്മിൽ നിറക്കാൻ കൊണ്ടുപോയ 72 ,40,000 രൂപയാണ് പ്രതികൾ കവർന്നത്
എടിഎം ജീവനക്കാരനായ തിക്കോടി സ്വദേശി സുഹൈലിനെ കാറിൽ ബന്ദിയാക്കി 72 ലക്ഷത്തി നാൽപതിനായിരം രൂപ കവർന്നെന്നായിരുന്നു പരാതി. ഫോറൻസിക് വിദ്ഗധരും കാർ പരിശോധിച്ചു. കൊയിലാണ്ടി പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.