TOPICS COVERED

തൃശൂരിലെ ആഭരണ നിർമാണ ശാലയിലെ പരിശോധനയിൽ 1000 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി. അഞ്ചു വർഷത്തെ രേഖകൾ  പരിശോധിച്ചപ്പോഴാണ് ആയിരം കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി സൂചന ലഭിച്ചത്. നികുതി വെട്ടിച്ചത് വിറ്റുവരവ് മറച്ചുവച്ചാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

തൃശൂരിലെ 77 സ്വർണാഭരണ നിർമാണ ശാലകൾ GST ഇന്‍റലിജൻസ് പരിശോധിച്ചു. അഞ്ചു വർഷത്തെ ഇടപാടുകളുടെ രേഖകളാണ് പരിശോധിച്ചത്. ഏകദേശം ആയിരം കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം.  

പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം രണ്ടു കോടി മാത്രമാണ് കണക്കിൽ കാണിച്ചത്. 

സമഗ്ര പരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി 41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. ജി.എസ്.ടി ഇന്‍റലിജൻസ് റെയ്ഡിൽ 108 കിലോ സ്വർണം പിടികൂടിയിരുന്നു. അഞ്ചു കോടി രൂപയോളം പിഴ ചുമത്തിയിരുന്നു. സ്റ്റോക്ക് റജിസ്റ്ററിലുള്ളതിനേക്കാൾ കൂടുതൽ സ്വർണം പല കടകളിലും കണ്ടെത്തിയിരുന്നു. മുപ്പത്തിയേഴ് കടകളിൽ സ്വർണ ഇടപാടുകളിൽ നികുതി വെട്ടിപ്പ് ബോധ്യപ്പെട്ടിട്ടുണ്ട്. സ്വർണ ഗോപുരം എന്ന് പേരിട്ടായിരുന്നു GST ഇന്‍റലിജന്‍സ് പരിശോധന . 650 ഉദ്യോഗസ്ഥരാണ് 24 മണിക്കൂർ നീണ്ട പരിശോധനയിൽ പങ്കെടുത്തത്.

ENGLISH SUMMARY:

1000 crore fraud was found in the jewellery manufacturing factory in Thrissur