TOPICS COVERED

ക്രിസ്മസ് കേക്കുകൾക്ക് ഒരുപാട് കഥകൾ പറയാനുണ്ട്, സന്തോഷത്തിൻറെയും സ്നേഹത്തിൻറെയും നിരവധി പ്രത്യേകതകളുള്ള കഥകൾ. അത്തരം പ്രത്യേകതയുള്ള കേക്ക് തയാറാക്കുകയാണ് തൃശൂർ ചേർപ്പ് സെന്റ് ജോസഫ്സ് സ്പെഷ്യൽ സ്കൂളിലെ കുട്ടികളും അധ്യാപകരും. 

ഈ കേക്കുകൾ ഇവർക്ക് കഴിക്കാനല്ല. അത് മറ്റുള്ളവർക്കു നൽകാനുള്ളതാണ്‌. വരുമാനത്തിനപ്പുറം അവരുടെ സന്തോഷം കൂടിയാണിത്. തങ്ങളാലാവുന്ന ചേരുകളൊക്കെ ചേർത്ത് കുട്ടികളിങ്ങനെ ഒന്നായിരുന്ന് കേക്കുണ്ടാക്കുമ്പോൾ അധ്യാപകരും അവരോടൊപ്പം ചേരുന്നു. ആർക്കാണ് ഈ കാഴ്ച്ച ഇഷ്ടമല്ലാത്തത്. 

ഉത്സവകാലത്തിൻറെ മധുരത്തോടെ ക്രിസ്മസ്- പുതുവർഷ ആശംസകളിൽ പൊതിഞ്ഞെടുത്ത് തയാറാക്കുന്ന കേക്കുകളിൽ അവർ ഏറെ പ്രതീക്ഷയർപ്പിക്കാൻ കാരണമുണ്ട്.  ക്രിസ്മസിനായുള്ള സ്പെഷൽ കേക്ക് വിറ്റ് കിട്ടുന്ന ലാഭത്തിൽ നിന്ന് ഈ കുരുന്നുകൾക്ക് ഉല്ലാസ യാത്ര പോകാനാവും. 

സന്തോഷകരമായ ക്രിസ്മസിൻറെയും പ്രതീക്ഷാ നിർഭരമായ പുതുവർഷത്തിൻറെയും ആശംസകളോടെ ഈ കുട്ടികൾ കേക്കുമായെത്തുമ്പോൾ സമ്മാനിക്കുന്നത് സ്വർഗീയതയുടെ നിമിഷങ്ങൾ കൂടിയാണ്. 

ENGLISH SUMMARY:

The children and teachers of Thrissur Cherp St. Joseph's Special School are preparing the cake