adichira-theft-3

ഏറ്റുമാനൂര്‍ അടിച്ചിറയില്‍ രണ്ടു വീടുകളില്‍ മോഷണം. പുലർച്ചയോടെ സഹോദരങ്ങളുടെ വീടുകളിൽ നടന്ന മോഷണത്തിൽ ഒരു വീട്ടിൽ നിന്ന് നാല് പവൻ സ്വർണ്ണം നഷ്ടമായി. വീട്ടിലുള്ളവര്‍ ഉറങ്ങുന്നതിനിടെയാണ് മോഷണം. അടിച്ചിറ റെയില്‍വേ ഗേറ്റിന് സമീപമുള്ള രാജു പി. ജോര്‍ജ്, സഹോദരന്‍ ചെറിയാന്‍ പി ജോർജ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഒരു വീട്ടില്‍ നിന്നും 4 പവന്‍ സ്വര്‍ണ്ണം മോഷണം പോയി രണ്ടാമത്തെ വീട്ടിൽ നിന്ന് കാണാതായത് 30 രൂപ മാത്രം. മേശപ്പുറത്ത് വച്ചിരുന്ന പഴ്‌സ് എടുത്ത കള്ളന്‍ ഇതിലുണ്ടായിരുന്ന 30 രൂപ എടുത്ത ശേഷം പഴ്‌സ് അടുക്കളയില്‍ ഉപേക്ഷിച്ചു. 

 

രണ്ടാമത്തെ വീടിന്റെ പിന്നിലെ ഗ്രിൽ തകർത്ത് അകത്തുകയറിയ മോഷ്ടാവ് മൂന്നു മുറികളിലെയും സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടു. മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 4 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണങ്ങളാണ് ഇവിടെ നിന്നും അപഹരിച്ചത്. 

പൊലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ് മോഷണം നടന്ന വീടുകള്‍. ഡോഗ് സ്‌ക്വാഡിലെ നായ മണം പിടിച്ച് സമീപത്തെ റെയില്‍വേ ഗേറ്റ് വരെ പോയിരുന്നു. 

Google News Logo Follow Us on Google News