കൊല്ലത്ത് പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത. മൂന്നരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബന്ധു അറസ്റ്റില്‍. ആറുമാസത്തിനിടെ പല തവണ പീഡിപ്പിച്ചു. സംഭവം കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍.

അതേസമയം, എറണാകുളത്ത് മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ. കരുമാലൂർ സ്വദേശിയായ അമ്പതുകാരനെയാണ് ശിക്ഷിച്ചത്. 16 വയസ്സ് പ്രായമുള്ള മകളെ അഞ്ചുമാസം ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇയാൾ ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം.

ENGLISH SUMMARY:

Cruelty to a toddler in Kollam. A relative who sexually assaulted a three-and-a-half-year-old girl was arrested.