യുവതിയെ വീട്ടിൽ കയറി ആക്രമിച്ച സീരിയൽ താരം പിടിയിൽ. കന്നട-തെലുഗു സീരിയൽ താരം ചരിത് ബാലപ്പയാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് അടുത്ത് കൂടി സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്‌തതിനും നടന്റെ പേരിൽ കേസുണ്ട്.
സ്ക്രീനിനു പുറത്തു താരം ഇങ്ങനെയാണ്. പ്രണയം നടിച്ചു യുവതിയുമായി അടുത്ത് കൂടി. സ്വകാര്യ നിമിഷങ്ങൾ എല്ലാം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി. പരസ്പരം അകന്നതോടെ ദൃശ്യങ്ങൾ വെച്ച് ഭീഷണിയായി. ദൃശ്യങ്ങൾ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യാതിരിക്കാൻ പണം ആവശ്യപെട്ടു.
പണം നൽകാതായതോടെ കൂട്ടാളികൾക്കൊപ്പം വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കയ്യേറ്റം ചെയ്യുകയായിരുന്നു.
ഇതിനിടയിൽ യുവതി തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് യുവതി ബെംഗളൂരു ആർ. ആർ.നഗർ പൊലീസിനെ സമീപിക്കുക ആയിരുന്നു. മുൻഭാര്യയെ ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.