ചോറ്റാനിക്കരയിൽ 20 വര്‍ഷമായി പൂട്ടിക്കിടക്കുന്ന വീട്ടില്‍ നിന്ന് തലയോട്ടികളും അസ്ഥികളും കണ്ടെത്തി. ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. സാമൂഹികവിരുദ്ധരുടെ ശല്യമാരോപിച്ച് പഞ്ചായത്തംഗവും നാട്ടുകാരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. കണ്ടെടുത്ത തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ്. നാളെ വീട്ടുടമസ്ഥനായ ഡോ. ഫിലിപ്പ് ജോണിന്റെ മൊഴിയെടുക്കും.