രാത്രിയായാൽ വലിയഴിക്കൽ പാലത്തിലൂടെ സഞ്ചരിക്കാൻ യാത്രക്കാർക്ക് പേടിയാണ്. അമിത വേഗതയിൽ ബൈക്ക് ഓടിക്കുക. ബൈക്കിന്‍റെ സ്റ്റാൻഡ് നിലത്ത് ഉരസി തീപ്പൊരി ചിതറിക്കുക തുടങ്ങിയ അഭ്യാസങ്ങൾ ഇവിടെ കാണാം. കുറച്ചു ദിവസമായി വലിയഴീക്കൽ പാലത്തിൽ രാത്രിയിൽ ഇത് പതിവാണ്. കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്ക് ഓടിക്കുന്നതിനാൽ നാട്ടുകാർക്കും ബുദ്ധിമുട്ടാണ്. യാത്രക്കാർ ദൃശ്യങ്ങൾ സഹിതം മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയതിനെ തുടർന്ന് കഴിഞ്ഞ രാത്രി എൻഫോഴ്സ്മെന്‍റ് വിഭാഗം പാലത്തിൽ പരിശോധന നടത്തി. മഫ്തിയിലായിരുന്നു പരിശോധന. പരിശോധനയിൽ ലൈസൻസ് ഇല്ലാത്തത അഞ്ച് ഇരുചക്ര വാഹനങ്ങൾ ഇൻഷുറൻസ്, ഫിറ്റ്നസ് എന്നിവ ഇല്ലാത്തവ, ടാക്സ് അടയ്ക്കാത്തവ എനിങ്ങനെ നിരവധി വാഹനങ്ങൾക്ക് പിഴയിട്ടു. ആലപ്പുഴ- കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് വലിയഴീക്കൽ പാലം.