കോഴിക്കോട് താമരശേരിയില്‍ അപകടത്തില്‍പ്പെട്ട ജീപ്പില്‍ നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. അപകടത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും രക്ഷപ്പെടുത്തിയിരുന്നു.
ഇന്നലെ രാവിലെ 9 മണിക്കാണ് ചുരത്തിലെ രണ്ടാംവളവിന് സമീപം നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ജീപ്പിലുണ്ടായിരുന്ന കൈതപൊയില്‍ സ്വദേശി ഇർഷാദിന്‍റെ പോക്കറ്റില്‍ നിന്ന് നാട്ടുകാര്‍ എംഡിഎംഎ കണ്ടെടുത്തത്. തുടര്‍ന്ന് ജീപ്പ് പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ നിന്നും പോയിന്‍റ് 49 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തു. അടിവാരം സ്വദേശി ഹാഫിസാണ് ഇര്‍ഷാദിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍. നിയന്ത്രണം വിട്ട ജീപ്പ് 50 അടിയോളം താഴ്ചയിലേക്കാണ് മറിഞ്ഞത്. രണ്ടുപേരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികില്‍സയിലാണ്. സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും ചുരം ഇറങ്ങി വരവേയാണ് അപകടം നടന്നത് വിവരം ലഭിച്ചിട്ടുണ്ട്.