കോഴിക്കോട് താമരശേരിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞതുകണ്ട് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പൊലീസിന് കിട്ടിയത് എംഡിഎംഎ. അപകടത്തില്‍ പരുക്കേറ്റ യുവാവിന്‍റെ പോക്കറ്റില്‍ നിന്നും ജീപ്പില്‍ നിന്നും എംഡിഎംഎ കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തനത്തിനൊപ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് ജീപ്പില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുത്തത്. നാട്ടുകാർ നടത്തിയ പരിശോധനയില്‍ കൈതപൊയില്‍ സ്വദേശിയായ ഇർഷാദിന്‍റെ പോക്കറ്റില്‍ നിന്നും ലഹരിമരുന്ന് കണ്ടെടുത്തിരുന്നു.
ഇർഷാദിനൊപ്പം ജീപ്പിലുണ്ടായിരുന്ന സുഹൃത്ത് ഹാഫിസിനും പരുക്കേറ്റിട്ടുണ്ട്. താമരശേരി നാലാം വളവില്‍ നിന്ന് കൈതപ്പൊയിലേക്ക് വന്ന ജീപ്പ് രണ്ടാം വളവിന് സമീപം വെച്ചാണ് കൊക്കയിലേക്ക് മറിയുന്നത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം.