sreeamasena-2

TOPICS COVERED

തോക്ക് പരിശീലനത്തിനായി ക്യാംപ് നടത്തിയ തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനയ്ക്കെതിരെ കേസ്. കര്‍ണാടക ബാഗല്‍കോട്ടില്‍ കഴിഞ്ഞയാഴ്ച നടന്ന ആയുധ പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണു പൊലീസ് കേസെടുത്തത്.

 

പട്ടാള പരിശീലന ക്യാംപല്ല. അപരവിദ്വേഷം പരത്തുന്നുവെന്ന് ആക്ഷേപം നേരിടുന്ന തീവ്രഹിന്ദുത്വ സംഘടനയായ ശ്രീരാമ സേനയുടെ ബാഗല്‍കോട്ടിലെ സഹവാസ ക്യാംപാണ്. ബാഗല്‍കോട്ട് തൊടല്‍ബാഗി കാശി ലിംഗേശ്വര ക്ഷേത്രത്തിനോടു ചേര്‍ന്നു ഡിസംബര്‍ 25 മുതല്‍ 29 വരെയായിരുന്നു ക്യാംപ്. 27 പേര്‍ ആയുധ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

എങ്കിലും പൊലീസ് നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം സ്ഥലയുടമ പരാതി നല്‍കി. അതിക്രമിച്ചു കയറി ആയുധ പരിശീലനം നടത്തിയെന്നും സമൂഹത്തില്‍ ഭീതി പരത്താന്‍ ശ്രമമുണ്ടായെന്നുമാണു പരാതി. തുടര്‍ന്ന് സാവലഗി പൊലീസ്  ആയുധ നിയമ ലംഘനത്തിനും അതിക്രമിച്ചു കടന്നതിനും കേസെടുത്തു. പരിശീലനത്തിന് ഏതു തരത്തില്‍പെട്ട തോക്കാ് ഉപയോഗിച്ചതെന്നു കണ്ടെത്താന്‍ ബാഗല്‍കോട്ട് എസ്.പി. പ്രത്യേക സംഘവും രൂപീകിരിച്ചു.

ENGLISH SUMMARY:

Sri Ramasena trains cadres to use firearms camps case registered