തൃശൂര്‍ മാള സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. 54 വയസുള്ള കുരുവിലശേരി തോമസ് ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ പ്രമോദിനെ പൊലീസ് പിടികൂടി. കാപ്പ ചുമത്തി നാടുകടത്തിയശേഷം രണ്ടുമാസം മുന്‍പാണ് പ്രമോദ് മടങ്ങിെയത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണം.