കോഴിക്കോട് നരിക്കുനിയില്‍ പൊലീസുകാര്‍ക്ക് നേരെ ആക്രമണം. നാലുപേര്‍ അറസ്റ്റില്‍. സംശയാസ്പദമായി കണ്ട വാഹനം പരിശോധിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കാക്കൂര്‍ സ്റ്റേഷനിലെ വനിത എസ്ഐ ജീഷ്മ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. എഎസ്ഐ ദിനേശൻ, സിവിൽ പൊലീസ് ഓഫിസർ രജീഷ് എന്നിവരാണ് പരുക്കേറ്റ മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍. സംഭവത്തില്‍ കുന്ദമംഗലം സ്വദേശി ബാബുരാജ്(60), വെള്ളിപറമ്പ് സ്വദേശികളായ കെ.പി.പ്രശാന്ത്(42), ഷനൂപ് (42), നെല്ലിക്കോട് സ്വദേശി പി.സി.രാജേഷ് (48) എന്നിവരാണ് പിടിയിലായത്.