ബെംഗളുരു നഗരത്തില്‍ സ്ത്രീയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി തടാകക്കരയില്‍ ഉപേക്ഷിച്ചു. വീട്ടുജോലിക്കാരിയായ 28 വയസുള്ള ബംഗ്ലദേശ് സ്വദേശിനിയാണു കൊലപ്പെട്ടത്. ഇന്നലെ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ ഇവരെ കാണാതായിരുന്നു.
ഒരാഴ്ചക്കിടെ രണ്ടാമത്തെ ബലാത്സംഗക്കേസാണു നഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാമമൂര്‍ത്തി നഗറില്‍ താമസിച്ച്, വിവിധ ഫ്ലാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും വീട്ടുജോലി ചെയ്തു ജീവിക്കുന്ന 28കാരിയാണു അതിക്രൂരമായ പീഡനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. മൂന്നുകുട്ടികളുടെ അമ്മയായ ഇവര്‍ ഇന്നലെ ജോലിക്കായി പോയതായിരുന്നു. കാണാതായതിനു പിറകെ തിരച്ചില്‍ നടക്കുന്നതിനിടെ ഇന്നു രാവിലെ കല്‍ക്കര തടാകക്കരയില്‍ മൃതദേഹം കണ്ടെത്തി. മുഖം കല്ലുകൊണ്ടിടിച്ചു വികൃതമാക്കിയ നിലയിലുമായിരുന്നു മൃതദേഹം
ആറുവര്‍ഷമായി വീട്ടുജോലിക്കാരിയായി ബെംഗളരു നഗരത്തില്‍ ജീവിക്കുകയായിരുന്നു ഇവര്‍. നിയമ വിരുദ്ധമായാണു രാജ്യത്ത് എത്തിയതെന്നാണു സൂചന.