മഹാരാഷ്ട്രയിലെ നാഗ്പുരിനടുത്ത് വെടിമരുന്ന് ഫാക്ടറിയില്‍ ഉണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴുപേര്‍ക്ക് പരുക്ക്. ഭണ്ഡാര ജില്ലയിലാണ് സ്ഫോടനമുണ്ടായത്. രാവിലെ പത്തരയോടെയാണ് ആര്‍ഡിഎക്സ് സൂക്ഷിച്ചിരുന്ന സംഭരണശാലയില്‍ പൊട്ടിത്തെറിയുണ്ടായതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അപകടത്തിന് പിന്നാലെ അഗ്നിരക്ഷ സേനാംഗങ്ങളും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. ഫാക്ടറിയുടെ മേല്‍ക്കൂര പൊട്ടിത്തെറിയില്‍ തകര്‍ന്നതോടെ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് കിലോമീറ്റര്‍ അപ്പുറം വരെ സ്ഫോടനത്തിന്‍റെ ശബ്ദം കേട്ടുവെന്നും വന്‍തോതില്‍ പുക ഉയരുന്നത് കണ്ടുവെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.