fake-gold

TOPICS COVERED

വ്യാജ സ്വര്‍ണം നിര്‍മിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. അറുപതുകാരനായ വ്യാജ സ്വര്‍ണ പണിക്കാരന്‍ കയ്പമംഗലം പൊലീസ് പിടിയില്‍. നയന്‍ വന്‍  സിക്സിനെ വെല്ലുന്ന വ്യാജ സ്വര്‍ണം നിര്‍മിക്കുന്ന അറുപതുകാരന്‍ പിടിയില്‍. കോതമംഗലം സ്വദേശി പറക്കുടിയില്‍ പുത്തന്‍പുര വീട്ടില്‍ പ്രദീപാണ് അറസ്റ്റിലായത്.  

 

സംസ്ഥാനത്തിന് അകത്തും പുറത്തമുള്ള എജന്‍റുമാര്‍ക്ക് വ്യാജ സ്വര്‍ണം നിര്‍‍മിച്ച് വിതരണം ചെയ്യുകയായിരുന്ന  പ്രതിയെ  കോതമംഗലത്തു നിന്ന് കയ്പമംഗലം പൊലീസാണ് പിടികൂടിയത്. എടത്തിരുത്തി കിസാന്‍ സര്‍വീസ് സഹകരണ സംഘത്തില്‍ വ്യാജ സ്വര്‍ണം പണയം വച്ച് 15 ലക്ഷം തട്ടിയ കേസിന്‍റെ തുടരന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ബഷീര്‍, ഗോപകുമാര്‍, ബഷീര്‍ ബാബു , കൊടുങ്ങല്ലൂര്‍ സ്റ്റേഷന്‍  റൗഡിയായ രാജേഷ് എന്നിവര്‍ നേരത്തെ അറസ്റ്റിലായി. 

​പ്രതിക്കെതിരെ കേരളത്തിലും കര്‍ണാടകയിലുമായി പതിമൂന്ന് കേസുകളാണുള്ളത്. പ്രതിയുടെ കൂട്ടാളികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. 

തൃശൂര്‍  റൂറല്‍ എസ് പി ബി. കൃഷ്ണകുമാറിന്‍റെയും കൊടുങ്ങല്ലൂര്‍ ഡിവൈഎസ് പി വി.കെ രാജുവിന്‍റെയും നേതൃത്വത്തിലായിരുന്നു അന്വേഷണം.