missing-tanur-students-traced-mumbai-cctv-footage

താനൂരില്‍നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികള്‍ മുംബൈയിലെത്തി. സിഎസ്എംടിയിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍നിന്ന് മുടിവെട്ടുന്ന ദൃശ്യം പുറത്ത്. ഇവര്‍ക്കൊപ്പം ഒരു ആണ്‍കുട്ടിയും ഉണ്ടായിരുന്നതായി സൂചന. വിദ്യാർഥിനികൾക്കായ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

താനൂർ ദേവതാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹദ എന്നിവരെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെ പരീക്ഷിക്കറങ്ങിയ കുട്ടികളെയാണ് കാണാതായത്. കുട്ടികൾ പരീക്ഷ എഴുതാൻ എത്താതായതോടെയാണ് അധ്യാപകർ വിവരം ബന്ധുക്കളെ അറിയിക്കുന്നത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.  ഇതിനിടെ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേറ്റിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ENGLISH SUMMARY:

The two Plus Two students from Tanur, who went missing, have been traced to Mumbai. CCTV footage shows them at a beauty parlour in CSMT getting a haircut, accompanied by a young man. The police have intensified the search for them. The students, Ashwathi and Fathima Shahad of Devathar Higher Secondary School, were last seen heading for their exams but never arrived. Their mobile phones remain switched off, and CCTV footage earlier showed them at Tirur railway station. Investigations are focusing on Kozhikode and Malappuram districts.