വെഞ്ഞാറാമൂട് കൊലപാതക കേസ് പ്രതിയായ അഫാനെ െതളിവെടുപ്പിനെത്തിച്ചു. തെളിവെടുപ്പിനിടെ കട്ടന്‍വേണമെന്ന് അഫാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരം 4 മണിക്ക് തെളിവെടുപ്പിന് കൊണ്ടുപോകാൻ നേരത്താണ് കട്ടൻ വേണമെന്ന ആവശ്യം അഫാൻ പോലീസുകാരോട് പറഞ്ഞത്. നാലുമണിക്ക് സ്ഥിരമായി കട്ടൻ കുടിക്കാറുണ്ടെന്നും ഇല്ലെങ്കിൽ തലവേദന എടുക്കും എന്നാണ് പോലീസുകാരോടു പറഞ്ഞത്.
ഇതോടെ കട്ടൻ വാങ്ങാനായി പോലീസുകാരനെ നേരെ എതിർവശത്തുള്ള ചായക്കടയിലേക്ക് വിട്ടു. അവർ പറഞ്ഞതനുസരിച്ച് ചായയുമായി കടക്കാരും എത്തി. ഇതോടെ നാലുമണിക്ക് തെളിവെടുപ്പ് എന്ന് പറഞ്ഞെങ്കിലും വീണ്ടും വീണ്ടും വൈകി ഇറങ്ങാൻ സാധിച്ചുള്ളൂ. പുറത്തേക്കിറങ്ങുമ്പോഴും മുഖത്തും മറ്റു ഭാവഭേദങ്ങൾ ഒന്നുമില്ലായിരുന്നു.
ആദ്യം മുത്തശ്ശി സൽമാബീവിയുടെ വീട്ടിലും പിന്നീട് അഫാന്റെ വെഞ്ഞാറമൂട്ടിലേ വീട്ടിലും എത്തിച്ച് തെളിവെടുത്തു. ആശുപത്രിയിൽ ഹാജരാക്കിയ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് തിരികെ പാങ്ങോട് സ്റ്റേഷനില്‍ എത്തിച്ചത്.
തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന് മുന്‍പ് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ശുചിമുറിയുടെ തിട്ടയില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പ്രതി ആത്മഹത്യാപ്രവണത കാണിക്കുന്നതായി പൊലീസ് പറഞ്ഞു.