കൊല്ലം ഉളിയക്കോവിലില്‍ വിദ്യാര്‍ഥിയെ കൊന്ന് ജീവനൊടുക്കിയ യുവാവ് ലക്ഷ്യമിട്ടത് കൊല്ലപ്പെട്ട ഫെബിന്‍ ജോര്‍ജ് ഗോമസിന്‍റെ സഹോദരി ഫ്ലോറിയെ. കൊലയ്ക്ക് ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ തേജസ് രാജും ഫ്ലോറിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ വിവാഹത്തില്‍നിന്ന് ഫ്ലോറിയയുടെ കുടുംബും പിന്‍മാറിയത് പകയ്ക്ക് കാരണമെന്നാണ് നിഗമനം. തേജസ് പെട്രോളുമായി വീട്ടിലെത്തിയത് ഫ്ലോറിയയെ ലക്ഷ്യമിട്ടെന്ന് കരുതുന്നു. വീട്ടിനുള്ളില്‍ പെട്രോള്‍ ഒഴിച്ചെങ്കിലും കത്തിച്ചില്ല. ഇത് ഫ്ലോറിയ വീട്ടില്‍ ഇല്ലാത്തതിനാലാകാം എന്നാണ് പൊലീസ് കരുതുന്നത്. തേജസ് വീട്ടിലെത്തുമ്പോള്‍ പേരയ്ക്ക് അരിയുകയായിരുന്ന ഫെബിന്‍റെ അച്ഛന്‍റെ കൈയില്‍ കത്തിയുണ്ടായിരുന്നു. ഈ കത്തിയെടുത്താണ് തേജസ് ഫെബിനെ കുത്തിയതെന്നാണ് പ്രാഥമിക നിഗമനം.
അതേ സമയം തേജസിന്‍റെ കുടുംബവുമായി പരിചയമുണ്ടെന്ന് ഫെബിന്‍റെ മാതാവ് പൊലീസിന് മൊഴി നല്‍കി. തേജസ് മകൾക്കൊപ്പം പഠിച്ചിട്ടുണ്ട്. അവനെ വിവാഹം കഴിക്കാൻ മകൾക്ക് താൽപര്യം ഇല്ലായിരുന്നു. ഇക്കാര്യം തേജസിനോട് പറഞ്ഞതാണ്. പക്ഷേ വിവാഹം നടത്തണമെന്ന ആവശ്യവുമായി തേജസ് മകളെ നിരന്തരം ശല്യം ചെയ്തിരുന്നു എന്നാണ് അമ്മ പറയുന്നത്.