wife-attack

കണ്ണൂർ കാഞ്ഞിരങ്ങാട്  ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ആലക്കോട് അരങ്ങം സ്വദേശിയായ അനുപമക്കാണ്  വെട്ടേറ്റത്.  ബാങ്കിലെ കാഷ്യറായ അനുപമയെ  ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചു വരുത്തി വെട്ടുകയായിരുന്നു. വെട്ടേറ്റ് അനുപമ ബാങ്കിലേക്ക് ഓടി കയറിയെങ്കിലും  വീണ്ടും പിന്നാലെ എത്തി വെട്ടി. യുവതിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് അനുരൂപിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

ENGLISH SUMMARY:

In a shocking incident in Kannur, a man entered the bank where his wife worked and attacked her with a knife. The victim, Anupama, an employee at the bank in Kanjirangad, was severely injured. The husband, Anuroop, has been taken into custody.