ഡൽഹിയിലെത്തിയ മന്ത്രി വീണ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയെ കണ്ടില്ല. അനുമതി ലഭിക്കാത്തതിനാൽ നിവേദനം റസിഡന്‍റ് കമ്മിഷണർ വഴി കൈമാറി. ആശാപ്രവർത്തകരുടെ പ്രശ്നം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ മന്ത്രി ഡൽഹിയിലെത്തിയത് ക്യൂബന്‍ സംഘവുമായുള്ള കൂടിക്കാഴ്ചക്ക്. ഇന്നലെ വൈകീട്ട് മാത്രമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഡൽഹി റസിഡന്‍റ് കമ്മിഷണർ കൂടിക്കാഴ്ചക്ക് അനുമതി തേടിയത്.
ആശ പ്രവർത്തകര്‍ നിരാഹാര സമരം തുടങ്ങുന്ന ദിവസം ഡല്‍ഹിക്ക് പുറപ്പെട്ട വീണ ജോര്‍ജ്, തിരുവനന്തപുരത്ത് പറഞ്ഞത് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ്. എന്നാല്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയ മന്ത്രിയോട് കേന്ദ്രമന്ത്രിമായുള്ള കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും ചോദിച്ചപ്പോള്‍ വ്യക്തതയില്ല.
കേരള ഹൗസിൽ എത്തിയിട്ട് നോക്കാമെന്ന് പ്രതികരിച്ച മന്ത്രി പിന്നീട് പറഞ്ഞു അപ്പോയ്ന്‍റ്മെന്‍റ് കിട്ടിയിട്ടില്ലെന്ന്. ക്യൂബന്‍ സംഘവുമായുളള്ള കൂടിക്കാഴച മുൻകൂട്ടി നിശ്‌ചയിച്ചതെങ്കിലും അക്കാര്യം വെളിപ്പെടുത്തിയത് ഇന്ന് രാവിലെ ഡൽഹിയിലെത്തിയ ശേഷം .
ഇന്നലെയാണ് കേരള ഹൗസ് റസി.കമ്മിഷണർ കേന്ദ്ര ആരോഗ്യമന്ത്രിയുടെ സെക്രട്ടറിക്ക് കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് നൽകിയത്. ചൊവ്വാഴ്ച വീണ ജോർജിന്‍റെ സെക്രട്ടറി നൽകിയ കത്തും പുറത്തു വിട്ടു. വീണ ജോര്‍ജിന് പുറമേ മന്ത്രിമാരായ കെ.എന്‍ ബാലഗോപാലും വി.അബ്ദുറഹ്മാനും ക്യൂബന്‍ സംഘത്തെ കാണുന്നുണ്ട്.