കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന മസ്കാന്‍ റസ്തുഗി എന്ന യുവതിയുടെ വാര്‍ത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മെര്‍ച്ചന്‍റ് നേവി ഓഫീസറായ സൗരഭ് രജ്പുത്തിനെയാണ്, ഭാര്യ കൊന്ന് കൂറ്റന്‍ വീപ്പയ്ക്കുള്ളിലാക്കി സിമന്‍റ് കൊണ്ട് നിറച്ചത്.
സൗരഭ് നാട്ടിലെത്തിയത് മകളുടെ പിറന്നാളിന് ഒരു സര്‍പ്രൈസ് നല്‍കാനായിരുന്നു. സൗരഭിന്‍റെ ഭാര്യ മസ്കാന്‍ റസ്തുഗിയും കാമുകന്‍ സഹില്‍ ശുക്ലയും ചേര്‍ന്നാണ് ഭര്‍ത്താവിന് ഉറക്കഗുളിക നല്‍കി കുത്തികൊലപ്പെടുത്തിയത്. ഇതിനായി മാസങ്ങള്‍ നീണ്ട തയാറെടുപ്പാണ് മസ്കാന്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ മസ്കാന്‍ ഭര്‍ത്താവിനെ വകവരുത്താനുള്ള പദ്ധതികള്‍ തയാറാക്കാന്‍ തുടങ്ങിയെന്ന് സിറ്റി എസ്പി ആയുഷ് വിക്രം പറഞ്ഞു. 'വ്യാജ സ്‌നാപ്ചാറ്റ് ചാറ്റ് വഴി അവൾ കാമുകനായ സഹിലിനെ കബളിപ്പിച്ചുകൊണ്ടിരുന്നു, മരിച്ചുപോയ അമ്മയാണ് ചാറ്റ് ചെയ്യുന്നതെന്ന് മസ്കാന്‍ കാമുകനെ വിശ്വസിപ്പിച്ചു. സൗരഭ് തിരിച്ചെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് രണ്ട് കത്തികൾ വാങ്ങി. തനിക്ക് ആങ്സൈറ്റി ഉണ്ടെന്ന് പറഞ്ഞ് സെഡേറ്റീവ് മരുന്നുകള്‍ വാങ്ങി. പിന്നീട് ആക്രമണത്തിന് മുമ്പ് അവൾ ഭർത്താവിനെ ഉറക്കികിടത്താനും ഇത് ഉപയോഗിച്ചു.
സഹിലിന്‍റെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മരിച്ചുപോയതാണ്. മരിച്ചുപോയ അമ്മ പുനർജന്മം നേടി അവനുമായി ചാറ്റ് ചെയ്യുകയാണെന്ന് മസ്കാന്‍ സഹിലിനെ ബോധ്യപ്പെടുത്തി. ചാറ്റിലൂടെ സഹിലിനെ നിയന്ത്രിച്ച മസ്കാന്‍ സൗരഭിനെ കൊല്ലാന്‍ അവനെ പ്രേരിപ്പിക്കുകയും ചെയ്യുകയായിരുന്നു,' എസ്പി പറഞ്ഞു. മസ്കാനും സാഹിലിനുമെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.