പത്തും പന്ത്രണ്ടും വയസുളള സഹോദരിമാരെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് കൂടുതല്‍ കുട്ടികളെ ലക്ഷ്യമിട്ടു. മൂത്ത കുട്ടിയുടെ സുഹൃത്തുക്കളായ കുട്ടികളെയാണ് ഇയാള്‍ നോട്ടമിട്ടത്. പെണ്‍കുട്ടികളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ നിന്നാണ് സുഹൃത്തുക്കളായ കുട്ടികളെ ഇയാള്‍ തിരഞ്ഞെടുത്തത്. ഇവരെ പരിചയപ്പെടുത്താന്‍ കുട്ടികളെ നിരന്തരം നിര്‍ബന്ധിച്ചു.
അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെൺകുട്ടികളോട് കൂട്ടുകാരികളെ കൂടി വീട്ടിലേക്ക് കൊണ്ട് വരാൻ പ്രതി ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് പീഡനമെന്നാണ് ധനേഷിന്റെ മൊഴി.
ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പീഡനത്തിനിരായാക്കിയത്. ഇതേ കുട്ടികളോട് സഹപാഠിളെ കൂട്ടി വീട്ടിലേക്ക് വരാൻ ധനേഷ് ആവശ്യപ്പെട്ടു. ധനേഷിന്റെ ഭീഷണിക്ക് ഒടുവിൽ ഇക്കാര്യങ്ങൾ വിവരിച്ച് പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കത്ത് എഴുതിയത്തോടെയാണ് പീഡന വിവരം പുറത്ത് വന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കുറുപ്പുംപടി പോലീസ് കേസ് രജിസ്റ്റർ പ്രതിയെ പിടികൂടി. പെൺകുട്ടികളുടെ അമ്മയെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു പീഡനം എന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.