എറണാകുളം കുറുപ്പംപടിയില്‍ സഹോദരിമാരായ പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി. അമ്മയുടെ ആണ്‍സുഹൃത്താണ് പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. പത്തും പന്ത്രണ്ടും വയസുമാത്രം പ്രായമുള്ള കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂട്ടുകാരികളെ കൂടി വിളിച്ചു കൊണ്ടുവരൂവെന്ന് പ്രതി കുട്ടികളോട് ആവശ്യപ്പെട്ടുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഒടുവില്‍ പ്രതിയുടെ ഭീഷണിക്ക് വഴങ്ങി കുട്ടികളിലൊരാള്‍ കത്തെഴുതുകയായിരുന്നു. രണ്ടുവര്‍ഷമായി സഹോദരിമാരെ ഇയാള്‍ പീഡിപ്പിച്ചുവരികയാണെന്നും പ്രതി കുറ്റസമ്മതം നടത്തിയെന്നും പെരുമ്പാവൂര്‍ എഎസ്പി വെളിപ്പെടുത്തി.