dowry-harassment-

TOPICS COVERED

പത്തനംതിട്ട മലയാലപ്പുഴയില്‍ സ്ത്രീധനത്തിനായി ഭാര്യയെ ഉപദ്രവിച്ച 52വയസുകാരന്‍ അറസ്റ്റില്‍. 2020ല്‍ നാല്‍പത്തിയേഴാം വയസിലാണ് ബിജു മലയാലപ്പുഴ സ്വദേശി കലയെ വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞത് മുതല്‍ സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് പലവട്ടം ഉപദ്രവിച്ചു എന്നാണ് പരാതി.കഴിഞ്ഞ പതിനൊന്നാം തീയതി കഴുത്തില്‍ തുണി മുറുക്കിയതോടെ രക്ഷപെട്ട് ഓടിയ കല പരാതി നല്‍കുകയായിരുന്നു. മലയാലപ്പുഴ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പീഡനത്തിൽ പരിക്കേറ്റ കല അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബിജു പതിവായി മർദ്ദിച്ചിരുന്നെന്ന് കല പറയുന്നു. 11ന് ക്രൂരമായ മർദ്ദനത്തിൽ നിന്ന് രക്ഷപ്പെട്ട് പന്തളം പൂഴിക്കാടുള്ള 'സ്‌നേഹിത' യിൽ എത്തി. മുമ്പും സമാന സംഭവത്തിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. 

ENGLISH SUMMARY:

A 52-year-old man from Malayalappuzha, Pathanamthitta, was arrested for harassing his wife for dowry. Biju, a resident of Malayalappuzha, married 47-year-old Kalya in 2020. After the marriage, he repeatedly harassed her, claiming that the dowry given was insufficient. On the 11th of this month, when he strangled her with a cloth, Kalya managed to escape and file a complaint. The Malayalappuzha police have arrested the accused.