perumbilavu-murder-accused-arrest

പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യപ്രതി ലിഷോയ് പിടിയില്‍. കൂട്ടുപ്രതികളായ പെരുമ്പിലാവ് സ്വദേശി ആകാശ്, നിഖില്‍ എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്. ലഹരി വിറ്റതിന് ലിഷോയ് പിടിയിലായതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പെരുമ്പിലാവ് സ്വദേശി അക്ഷയ് ഇന്നലെ കൊല്ലപ്പെട്ടത്. സമൂഹമാധ്യമങ്ങളിലെ വാക്പോരും കൊലയ്ക്കു കാരണമായിട്ടുണ്ട്. ലഹരിമരുന്ന് കച്ചവടക്കാരാണ് പിടിയിലായ മൂന്നുപേരും. കൊലയ്ക്ക് മുന്‍ റെന്‍ഡ് എ കാറിനെച്ചൊല്ലി പോര്‍വിളി നടന്നെന്ന് പൊലീസ് പറയുന്നു.

ENGLISH SUMMARY:

In the case of a youth being killed by stabbing in Perumbilavu, the main accused, Lishoy, has been arrested. Co-accused, Akash and Nikhil, also from Perumbilavu, are in police custody. The murder of Akshay, a resident of Perumbilavu, took place yesterday during an argument related to Lishoy’s arrest for drug dealing. Verbal disputes on social media also played a role in the incident. All three arrested individuals are involved in drug trafficking. The police state that the murder was triggered by a quarrel over a previous car rental.