പത്താംതരം തുല്യതാ പരീക്ഷയുടെ ഫലംവന്ന് മൂന്നുമാസം കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. പരീക്ഷയ്ക്ക് മുമ്പ് സമര്‍പ്പിച്ച വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ അധികൃതരുടെ കൈയില്‍. ജോലി ആവശ്യത്തിനും വിദേശ യാത്രകള്‍ക്കും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തിനാല്‍ ആളുകള്‍ വലയുകയാണ്.
പത്താം ക്ലാസ് തുല്യതാ പരീക്ഷയുടെ ഫലം വന്നത് ഡിസംബര്‍ 27 നായിരുന്നു. മാര്‍ച്ച് മാസം കഴിയാറായിട്ടും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടില്ല. തൃശൂര്‍ ജില്ലയില്‍ നിന്ന് ഏകദേശം 500 പേര്‍ എഴുതിയിട്ടുണ്ട്. ഇതില്‍ എല്ലാവരും തന്നെ 35 വയസിനും 70 വയസിനും ഇടയില്‍ പ്രായമുള്ളവര്‍.
സര്‍ട്ടിഫിക്കറ്റ് വിതരണത്തിന്‍റെ കാര്യമറിയാന്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ ഓഫിസില്‍ ബന്ധപ്പെടുമ്പോള്‍ കൃത്യമായ മറുപടിയില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം പല പ്രശ്നങ്ങളാണ് ആളുകള്‍ നേരിടുന്നത്. ചിലര്‍ക്ക്, മക്കളെ കാണാന്‍ വിദേശത്തു പോകാന്‍ കഴിയുന്നില്ല. ചിലര്‍ക്കാണെങ്കില്‍ ജോലി സ്ഥലത്തു സമര്‍പ്പിക്കാന്‍ സര്‍ട്ടിഫിക്കറ്റുമില്ല.