കോഴിക്കോട് പൂവാട്ടുപറമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് 40 ലക്ഷം രൂപ മോഷ്ട്ടിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. പരാതിക്കാരൻ തന്നെ കേസിലെ പ്രതിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി ഭാര്യാപിതാവ് ഏൽപ്പിച്ച പണം തിരികെ നൽകാൻ ഇല്ലാതായതോടെയാണ് പ്രതി റഹീസ് തട്ടിപ്പ് നടത്തിയത്.
പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിന്റെ വാതിൽ തകർത്ത് പണം മോഷ്ടിച്ചു എന്ന പരാതിയുമായാണ് ആനക്കുഴിക്കര സ്വദേശി പി.എം.റഹീസ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ വ്യാഴായ്ചയാണ് എത്തുന്നത്. 40 ലക്ഷം രൂപ മോഷണം പോയിട്ടും ഒരു ദിവസം കഴിഞ്ഞ ശേഷം പരാതി നൽകാൻ എത്തിയതോടെ പൊലീസിന് സംശയം തോന്നി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷണം നടത്തിയവരെ പോലീസ് പിടികൂടി ആനക്കുഴിക്കര സ്വദേശികളായ സാജിദ്, ജംഷീർ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് റഹീസിൻ്റെ നാടകം പുറത്തായത്
ബിസിനസുകാരനായ അച്ഛൻ പണം ഏൽപ്പിച്ചതാണ് പണം മറച്ചുവിട്ടത് കൊണ്ട് നൽകാനില്ലാത്തതിനാൽ നടത്തിയ നാടകമാണ്. 90,000രൂപയും മോഷണ നാടകത്തിന് പ്രതിഫലമായി സുഹൃത്തുക്കൾക്ക് റഹീസ് നൽകി. കാറിൽ നിന്ന് മോഷണം പോയിയെന്ന് പറഞ്ഞ് കൊണ്ടു പോയത് പണത്തിന് പകരം കാലിയായ കാർബോർഡ് പെട്ടിയായിരുന്നു.
സംഭവം വീട്ടുകാർ വിശ്വസിക്കാനായി റഹീസ് പൊലീസിൽ പരാതി നൽകി.അവസാനം സ്വയം കുടുങ്ങി. മോഷണത്തിനായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. ഇപ്പോൾ അതു വഞ്ചന കുറ്റമായി. പിടികൂടില്ലെന്ന സാജിദിൻ്റെ ഓവർ കോൺഫിഡൻസാണ് മെഡിക്കൽ കോളജ് പൊലീസ് പൊളിച്ചത്. സി സി ടി വി ദൃശ്യങ്ങളും സാജിദിൻ്റെ തട്ടിപ്പ് പൊളിച്ചു.