ഇടുക്കി തൊടുപുഴ കോലാനിയിൽ ബിസിനസ് പങ്കാളിയെ കൊലപ്പെടുത്തിയ ജോമോൻ മുൻപും ബിജുവിനെ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയിരുന്നതായി അയൽവാസി. കൊച്ചിയിലെ ഗുണ്ട തലവനാണ് ക്വട്ടേഷൻ നൽകിയത്. എന്നാലിത് പൊളിഞ്ഞതോടെയാണ് കാപ്പ കേസ് പ്രതിക്ക് ക്വട്ടേഷൻ നൽകിയതെന്നും ബിജുവിന്റെ അയൽവാസി ആർ പ്രശോഭ് മനോരമ ന്യൂസിനോട് പറഞ്ഞു
Read Also: ബിസിനസ് പങ്കാളിയെ കൊന്ന് മൻഹോളിൽ ഉപേക്ഷിച്ചു; മൂന്ന് ദിവസത്തെ ആസൂത്രണം
ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ബിജു ജോസഫിന്റെ സംസ്കാരം ഇന്ന് ചുങ്കം സെന്റ് മേരിസ് പള്ളിയിൽ നടക്കും. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 11 മുതൽ രണ്ട് മണി വരെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. റിമാൻഡിലുള്ള മൂന്ന് പ്രതികൾക്കായി തൊടുപുഴ പൊലീസ് മുട്ടം കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും.
ബിജുവിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച വാനും പ്രതികൾ കടത്തിക്കൊണ്ടുപോയ ബിജുവിന്റെ സ്കൂട്ടറും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. മുഖ്യപ്രതി ജോമോനും ബിജുവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും. കൊലപാതകത്തിൽ ഉൾപ്പെട്ട, കാപ്പ കേസിൽ റിമാൻഡിലുള്ള ആഷിക്കിനെയും തൊടുപുഴയിലെത്തിച്ച് തെളിവെടുക്കും. ബിജുവിനെ അപായപ്പെടുത്താൻ ജോമോൻ മുന്‍പും ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതുൾപ്പടെ വിശദമായി പരിശോധിക്കാൻ നാലുദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുക