കോഴിക്കോട് പേരാമ്പ്രയിലെ ആസിഡാക്രമണത്തിലെ പ്രതി പ്രശാന്ത് എട്ട് വര്‍ഷം മുന്‍പ് മകനെയും കൊല്ലാന്‍ ശ്രമിച്ചു. ലഹരി ഉപയോഗിച്ച് വന്ന ശേഷമാണ് മൂത്ത മകനെ പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്. അയല്‍വാസികള്‍ ലൈറ്റര്‍ തട്ടിത്തെറിപ്പിച്ചത് കൊണ്ടാണ് മകന്‍ രക്ഷപ്പെട്ടതെന്ന് പ്രവിഷയുടെ അമ്മ സ്മിത മനോരമ ന്യൂസിനോട് പറഞ്ഞു. പ്രവിഷയുടെ നട്ടെല്ലിന് പരുക്കേറ്റത് പ്രശാന്തിന്‍റെ നിരന്തര മര്‍ദനത്തെ തുടര്‍ന്നാണ്. നട്ടെല്ലിന്റെ ചികില്‍സയ്ക്കായി പ്രവിഷ ഇന്നലെ ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു
പ്രശാന്തിന്‍റെ ആസിഡ് ആക്രമണം
Read Also: കോഴിക്കോട് പേരാമ്പ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ഗുരുതര പരുക്ക്
ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പ്രവിഷയ്ക്കു നേരെയാണ് കഴിഞ്ഞ ദിവസം ആസിഡ് ആക്രമണമുണ്ടായത്. കൂട്ടാലിട സ്വദേശിനി പ്രവിഷയുടെ മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റു. മുഖത്തും നെഞ്ചിലും പൊള്ളലേറ്റതിനെ തുടർന്ന് തിരിഞ്ഞോടിയപ്പോൾ പുറം ഭാഗത്തും ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണം നടത്തിയ മുൻ ഭർത്താവ് പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രശാന്ത് കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമ ആണെന്ന് പ്രവിഷയുടെ അമ്മ സ്മിത മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രശാന്ത് കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമയാണ്. രണ്ടര വർഷമായി ഇവർ വിവാഹ മോചിതരായിട്ട്. അന്ന് മുതൽ പ്രശാന്ത് ശല്യപ്പെടുത്തുന്നുണ്ട്. ഇവർക്ക് 13 ഉം ഒമ്പതും വയസുള്ള രണ്ട് ആൺകുട്ടികൾ ഉണ്ട്.