വിവാഹതിയായ കാമുകിയെ ഒളിപ്പിച്ചെന്ന സംശയത്തില്‍ ഹൈദരാബാദില്‍ യുവാവ് അഭിഭാഷകനെ വീടിനു മുന്നിലിട്ടു കുത്തിക്കൊന്നു. ഹൈദരാബാദ് ചാംമ്പപേട്ടില്‍ ചൊവ്വാഴ്ച വൈകീട്ടാണു അഭിഭാഷകനായ ബാബു ഇസ്രയല്‍ കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇലക്ട്രീഷ്യനായ ദസ്തഗിരിക്കു കൊല്ലപ്പെട്ട ഇസ്രയലിന്റെ വീടിനു സമീപമുള്ള അപ്പാര്‍ട്ട്മെന്റിന്റെ സുരക്ഷാ ജീവനക്കാരന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നു. ഇതറിഞ്ഞ സുരക്ഷാജീവനക്കാരന്‍ ജോലിവിട്ടു ഭാര്യയുമായി സ്വന്തം നാട്ടിലേക്കു മടങ്ങി. ഇതിനു പിന്നില്‍ ഇസ്രയേലാണന്നയാരുന്നു ദസ്തഗിരി കരുതിയിരുന്നത്. കാമുകി പോയ സ്ഥലമറിയണമെന്നും വിവാഹം കഴിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ടു വീടിനു പുറത്തു നില്‍ക്കുമ്പോള്‍ ആക്രമിക്കുകയായിരുന്നു. കുത്തിവീഴ്ത്തിയതിനുശേഷം മരണം ഉറപ്പാക്കാനായി പലതവണ നെഞ്ചില്‍ കത്തി കുത്തിയിറക്കി. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ടു തെലങ്കാന ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി.