കൊല്ലം കരുനാഗപ്പള്ളിയിലും ഓച്ചിറ വവ്വാക്കാവിലും ഇന്ന് പുലര്‍ച്ചെ ആക്രമണങ്ങള്‍. കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി. കരുനാഗപ്പള്ളി കെഎസ്ഇബി ഓഫിസിന് സമീപം താച്ചയില്‍മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വധശ്രമക്കേസില്‍ പ്രതിയാണ് സന്തോഷ്.
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും പൊലീസ് അന്വേഷിക്കുന്നു. സന്തോഷിന് നേരെ മുന്‍പും ആക്രമണം ഉണ്ടായിട്ടുളളതായി സന്തോഷിന്‍റെ അമ്മ പറഞ്ഞു. മുഖംമൂടി ധരിച്ച് എത്തിയ അക്രമിസംഘം വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതായും ഓമന പറഞ്ഞു.
ഇതിനു പിന്നാലെ വവ്വാക്കാവില്‍ കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വവ്വാക്കാട് സ്വദേശി അനീറിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.