സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം ബുദ്ധിമുട്ടുകയാണ് ഇടുക്കി പൂമാല ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. ലഹരി ഉപയോഗിച്ചെത്തുന്നവർ വിദ്യാർഥികൾക്കായി നിർമ്മിച്ച കളിയുപകാരണങ്ങളും സ്കൂൾ വരാന്തയും തകർത്തു. സ്കൂൾ അധികൃതരുടെ പരാതിയിൽ കാഞ്ഞാർ പൊലീസ് അന്വേഷണം തുടങ്ങി
പൂമാല സ്കൂളിലെ പതിവ് കാഴ്ചയാണിത്. രാത്രിയിലും അവധി ദിവസങ്ങളിലും എത്തുന്ന സാമൂഹ്യവിരുദ്ധർ പ്രീ പ്രൈമറി വിദ്യാർഥികളുടെ ക്ലാസ് മുറിയും, വരാന്തയും, കളിക്കോപ്പുകളും തകർത്തു. ശല്യം തടയാൻ സിസിടിവി ക്യാമറ സ്ഥാപിച്ചെങ്കിലും പരിഹാരമായില്ല. സ്ക്കൂൾ പരിസരത്തുനിന്ന് മദ്യക്കുപ്പികളും ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്
അവധിക്കാലം തുടങ്ങിയതോടെ അതിക്രമം ഇനിയും തുടരുമോയെന്ന ആശങ്കയിലാണ് സ്കൂൾ അധികൃതർ. സ്കൂളിനകത്തുകൂടി പ്രദേശവാസികൾ സഞ്ചരിക്കുന്നത് തടഞ്ഞ് ചുറ്റുമതിൽ കെട്ടണമെന്ന് ആവശ്യവും നടപ്പായില്ല. സാമൂഹ്യവിരുദ്ധരുടെ ശല്യം തടയാൻ ജാഗ്രത സമിതി രൂപീകരിച്ചു. അതിക്രമം കാണിച്ചവരെ കണ്ടെത്തിയാൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് കാഞ്ഞാർ പൊലീസ് അറിയിച്ചു