പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയ മാനന്തവാടി സ്വദേശി മണികണ്ഠന്‍ പത്തിലേറെ കവര്‍ച്ചാക്കേസില്‍ പ്രതിയെന്ന് പൊലീസ്. വിവിധ ജില്ലകളിലായി മണികണ്ഠന്‍ പ്രതിയായ കേസുകള്‍ സംബന്ധിച്ച് കസബ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പാലക്കാട് മാത്രം നാലിടങ്ങളിലെ കവര്‍ച്ചയില്‍ മണികണ്ഠന് പങ്കുണ്ട്. വീടുകളില്‍ കവര്‍ച്ച നടത്തി റെയില്‍വേ ട്രാക്ക് വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് മണികണ്ഠന്‍ മരിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.