പ്രതികളെ കേസിൽ നിന്നൊഴിവാക്കാൻ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ വിജിലൻസ് പിടിയിൽ.തിരുവനന്തപുരം പാലോട് റേഞ്ച് ഓഫീസര്‍ സുധീഷ്‌കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.വിജിലൻസ് ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സുധീഷ്കുമാറിനെതിരെ നിരവധി പരാതികൾ സർക്കാരിനു ലഭിച്ചിരുന്നു. സംരക്ഷിത വിഭാഗത്തില്‍പെട്ട ഇരുതല മൂരി പാമ്പിനെ കടത്താന്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കൂട്ട് നിന്നെന്ന ആരോപണം ഉയര്‍ന്നത് 2023ലായിരുന്നു. അതിന് കൈക്കൂലി 1.45 ലക്ഷം രൂപ വാങ്ങിയെന്നു ആരോപണം, കള്ളത്തടി കടത്താനുപയോഗിച്ച ലോറി വിട്ടു കൊടുക്കാന്‍ കൈക്കൂലി, കൈവശ ഭൂമിയിലെ റബ്ബര്‍ വെട്ടാന്‍ അര ലക്ഷം രൂപയും തടിമില്ലിന്റെ ലൈസന്‍സ് പുതുക്കാന്‍ 3000 രൂപയും കൈക്കൂലി, ഇങ്ങനെ വ്യാപകമായി കൈക്കൂലി പിരിച്ച പരാതികളാണ് സർക്കാരിന് മുന്നിൽ എത്തിയത്.പരുത്തിപ്പള്ളി റേഞ്ച് ഓഫീസിളും ഒട്ടേറെ ആരോപണങ്ങളുടെ വിവാദ കേന്ദ്ര മായിരുന്നു സുധീഷ് കുമാർ.
ഇതിൽ വനം വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുകയും ചെയ്തു. പരാതികളിൽ കഴമ്പു ണ്ടെന്നു കണ്ടെത്തിയ വിജിലൻസ് വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകി. ആഭ്യന്തര വിജിലൻസ് ശു പാർശ വനം വകുപ്പ് വിജിലൻസിന് കൈമാറി.
വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നാണ് അന്വേഷണം നടത്തിയത്. പരാതിയിൽ നിരവധി തെളിവുകൾ ശേഖരിച്ചു. മാത്രമല്ല പരാതിക്കാരിൽ നിന്നും മോഴിയുമെടുത്തു. പ്രതികളെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന ഫോൺ രേഖകൾ അടക്കം വിജിലൻസ് ശേഖരിച്ചു. പിന്നീടാണ് അറസ്റ്റിൽ വിജിലൻസ് തീരുമാനമെടുത്തത്. ഇന്ന് പാലോട് റേഞ്ച് ഓഫീസർ ആയ സുധീഷ് കുമാറി നോട് വിജിലൻസ് പ്രതേക യൂണിറ്റ് ഒന്നിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ലഭിച്ച രേഖകളിൽ വ്യക്തത വരുത്തി അറസ്റ്റ് തീരുമാനം അറിയിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.