ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ ഹീനമായി കൊന്നുകത്തിച്ച് ബിസിനസ് പങ്കാളികള്‍. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 25കാരിയായ അഞ്ചലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ശിവേന്ദ്ര യാദവ്, ഗൗരവ് എന്നീ യുവാക്കള്‍ അറസ്റ്റിലായി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രതികള്‍ അഞ്ചലിയില്‍ നിന്നും ആറ് ലക്ഷം രൂപ വാങ്ങിയിരുന്നുവെന്ന് യുവതിയുടെ സഹോദരി കിരണ്‍ പറഞ്ഞു. ഇത് യുവതി തിരിച്ചുചോദിച്ചതോടെ പണം തിരികെ നല്‍കാമെന്ന് പറഞ്ഞാണ് അഞ്ചലിയെ ഇവര്‍ വിളിച്ചുവരുത്തിയത്. ശേഷം യുവതിക്ക് മദ്യം നല്‍കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശിവേന്ദ്ര യാദവ് അച്ഛനേയും ഭാര്യയേയും വിളിച്ച് യുവതിയുടെ മൃതദേഹം കാണിച്ചുകൊടുക്കുകയും ചെയ്തു. മൃതദേഹം കത്തിച്ചതിനു ശേഷം യമുന നദിയിലേക്ക് വലിച്ചെിഞ്ഞു.
അഞ്ച് ദിവസമായി കാണാതായ യുവതിയുടെ മൃതദേഹം നദിക്ക് സമീപം വികൃതമായ നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കത്തിച്ച നിലയില്‍ അഞ്ചലിയുടെ സ്കൂട്ടറും നദിക്കരയില്‍ നിന്നും കണ്ടെത്തി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രതികള്‍ അഞ്ചലിയില്‍ നിന്നും ആറ് ലക്ഷം രൂപ വാങ്ങിയിരുന്നുവെന്ന് യുവതിയുടെ സഹോദരി കിരണ്‍ പറഞ്ഞു. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. വിധവയായ അഞ്ചലിക്ക് രണ്ട് കുട്ടികള്‍ കൂടിയുണ്ട്.