gadakpolice

TOPICS COVERED

കർണാടക ഗഡകില്‍ പൊലീസിനു നേരെ ഗുണ്ടകളുടെ സിനിമാ സ്റ്റൈല്‍ ആക്രമണം. മോഷണക്കേസ് പ്രതിയുമായി പോകുകയായിരുന്ന വാഹനം നടുറോഡില്‍ തടഞ്ഞു പൊലീസുകാരെ തല്ലിയോടിച്ചു പ്രതിയെ മോചിപ്പിച്ചു. അക്രമികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങി.

 

കര്‍ണാടക പൊലീസിനാകെ നാണക്കേടുണ്ടാക്കിയ ആക്രമണമാണ്  രാത്രിയാണുണ്ടായത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ അംജദ് അലിയെ പിടികൂടാനെത്തിയതായിരുന്നു കൊപ്പല്‍ ഗംഗാവതി പൊലീസ്. ഔദ്യോഗിക വാഹനം ഒഴിവാക്കിയാണു ഗുണ്ടാ നേതാവ് കൂടിയായ അംജദിനായി പൊലീസെത്തിയത്. എസ്.ഐയും നാലുപൊലീസുകാരും അംജദിനെ കസ്റ്റഡിയിലെടുത്തു മടങ്ങുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. ബെട്ടഗേരി റെയിൽവേ മേൽപ്പാലത്തിന് താഴെവച്ചു പൊലീസുകാർ സഞ്ചരിച്ചിരുന്ന വാഹനം അക്രമികൾ തടഞ്ഞു. 

ചില്ലുകൾ അടിച്ചുതകർത്തു രാന അംജദിനെ സംഘം കടത്തിക്കൊണ്ടുപോയി. തടയാന്‍ ശ്രമിച്ച പൊലീസുകാരെ ആയുധം ഉപയോഗിച്ച് ആക്രമിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. പ്രതികളെ തിരിച്ചറിഞ്ഞുവെന്നും വിവിധ സംഘങ്ങളായി തിരച്ചില്‍ തുടങ്ങിയെന്നും ഗഡക് എസ്.പി.അറിയിച്ചു.

ENGLISH SUMMARY:

Four Policemen Injured In Attack On Police Vehicle In Karnataka