TOPICS COVERED

സേവ് ദ ‍ഡേറ്റിന്റെ മറവില്‍ പീഡിപ്പിച്ച വരന്‍ വിവാഹപ്പിറ്റേന്ന് കടന്നുകളഞ്ഞതായി പരാതി. റാന്നി സ്വദേശിയായ യുവാവാണ് വിവാഹത്തിനു ശേഷം വധുവിനെ കബളിപ്പിച്ച് കടന്നുകളഞ്ഞത്. ജനുവരി 23നായിരുന്നു വിവാഹം. അതിനുമുന്‍പേ സേവ് ദ ഡേറ്റിന്റെ പേരില്‍ കുമരകത്തെത്തിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. 

റാന്നി സ്വദേശിക്കെതിരെ വധുവിന്റെ വീട്ടുകാര്‍ പരാതി നല്‍കി. വിവാഹപ്പിറ്റേന്നു തന്നെ വധുവിനെ സ്വന്തം വീട്ടിലാക്കിയ ശേഷം ഇയാള്‍ സ്ഥലം വിട്ടു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ വിദേശത്തേക്കു കടന്നതായും അറിഞ്ഞെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാഹസമയത്തു പെണ്ണിന്റെ പക്കലുണ്ടായിരുന്ന സ്വർണം കൈക്കലാക്കിയെന്നും പെൺകുട്ടിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നെന്നും ആരോപണമുണ്ട്. ഗാർഹിക പീഡനത്തിന് ഉൾപ്പെടെ പൊലീസ് കേസെടുത്തു. ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്താൽ മാത്രമേ സംഭവത്തിന്റെ ദുരൂഹത അഴിയുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു.

Groom accused of assault under the pretext of "Save the Date" goes missing the day after the wedding:

Groom accused of assault under the pretext of "Save the Date" goes missing the day after the wedding. A groom from Ranni allegedly deceived and disappeared after the wedding. The marriage took place on January 23. According to the complaint, prior to the wedding, he had taken the bride to Kumarakom under the pretext of a "Save the Date" event and harassed her.