കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അച്ചന്റെ സുഹൃത്തും ആൽത്തറമൂട് സ്വദേശിയുമായ ശരത് ആണ് അറസ്റ്റിലായത്.
സ്കൂളിൽ നൽകിയ കൗൺസിലിങ്ങിലാണ് പീഡനത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സിഡബ്ല്യുസി നിർദേശപ്രകാരമാണ് പൊലീസ് പോക്സൊ കേസെടുത്ത് പ്രതിയെ റിമാൻഡ് ചെയ്തത്.