ബസിൽ വച്ച് വിദ്യാർത്ഥിനിയെ കടന്നു പിടിച്ചയാൾ ബസിൽ നിന്ന് ചാടി രക്ഷപെടുന്നതിനിടെ വീണ് കാലൊടിഞ്ഞു. തിരുവനന്തപുരം കഴക്കൂട്ടത്ത് വെട്ടുറോഡിലാണ് സംഭവം.  35കാരനായ വള്ളക്കടവ് സ്വദേശിയാണ് കാലൊടിഞ്ഞു മെഡി. കോളജിൽ ചികിത്സയിലുള്ളത്. 

ബസിൽ വച്ച് ഇയാൾ കടന്നുപിടിച്ചപ്പോൾ പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ കണ്ടക്ടർ ബസ് പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ഡ്രൈവറോട് നിർദേശിച്ചു. കണ്ടക്ടർ പറഞ്ഞ് തീരും മുൻപ് വിദ്യാർത്ഥിയെ കടന്നു പിടിച്ചയാൾ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും എടുത്തു ചാടുകയായിരുന്നു. 

രക്ഷപെടാൻ എടുത്ത് ചാടിയ ഇയാളുടെ കാലൊടിഞ്ഞ് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ കാൽ ഒടിഞ്ഞതോടെ വിദ്യാർത്ഥിനി പരാതിയില്ലെന്നു പൊലീസിനോടു പറഞ്ഞു.  

ENGLISH SUMMARY:

young man grabbed a female student in the bus