നാല് കുടുംബാംഗങ്ങളെയും സുഹൃത്തായ പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി അഫാന്‍റെ വിശദമായ മൊഴി പുറത്ത്. കൊലപാതകത്തിന്‍റെ കാരണമായി അഫാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. ഇത്ര ചെറിയ കാരണങ്ങളുടെ പേരില്‍ യുവാവ് കൂട്ടക്കൊല നടത്തുമോ എന്ന സംശയമാണ് അത് കേള്‍ക്കുന്നവരിലും ഉണ്ടാവുക.
ദിവസങ്ങള്‍ക്കു മുന്‍പ് പണം ചോദിച്ചിട്ട് തരാത്തത് ഉമ്മയോട് ദേഷ്യമുണ്ടാക്കി. ഉമ്മയ്ക്കും അനുജനും താനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയാവുന്നതിനാലാണ് അവരെ ആക്രമിച്ചതെന്നുമാണ് അഫാന്‍റെ മൊഴി. വല്ല്യുമ്മയെ കൊല്ലാനുള്ള കാരണം ചോദിച്ചപ്പോള്‍ സ്വര്‍ണം പണയം വയ്ക്കാന്‍ ചോദിച്ചിട്ട് അവര്‍ തന്നില്ലെന്നായിരുന്നു മറുപടി.
തന്റെ മരണശേഷം ഫര്‍സാനയെ എല്ലാവരും തനിച്ചാക്കും എന്നതുകൊണ്ടാണ് അവളുടെ തലയോട്ടി അടിച്ചു തകര്‍ത്ത് കൊന്നതെന്നും പ്രതി പറയുന്നു. പണമില്ലാതെ കല്യാണം കഴിച്ചാല്‍ ആരുടെ ചെലവില്‍ ജീവിക്കും എന്ന് ലത്തീഫ് ചോദിച്ചതാണ് അദ്ദേഹത്തിനെ കൊല്ലാന്‍ കാരണം.
സാമ്പത്തിക പ്രതിസന്ധിക്കിടെ അഫാനും ഫര്‍സാനയും വിവാഹം കഴിക്കുന്നതിനെ ലത്തീഫ് ശക്തമായി എതിര്‍ത്തിരുന്നു. കല്യാണശേഷം തന്നെയും ഫര്‍സാനയെയും സഹായിക്കേണ്ടത് ഉപ്പയുടെ സ്ഥാനത്തുനിന്ന് ലത്തീഫല്ലേ എന്ന മറു ചോദ്യമാണ് അഫാന്‍ പൊലീസിനോട് ചോദിക്കുന്നത്.
ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് ലത്തീഫിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് അഫാന്‍ അറിയിച്ചു. 5 പേരെയും ഇയാൾ ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്ന് ഫോൻസിക് പരിശോധനയിൽ വ്യക്തമാണ്.