ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

‌റെയിൽവേ പാത ഇരട്ടിപ്പിക്കാനായി വാങ്ങി സൂക്ഷിച്ചിരുന്ന 3 ടൺ കമ്പി മോഷ്ടിച്ച് ലോറിയിൽ കടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരുനെൽവേലി നരിസങ്കല്ലൂർ സ്വദേശി പാൽദുരൈ (25), ബലരാമപുരം സ്വദേശി അച്ചു (21), നെയ്യാറ്റിൻകര ആറാലുംമൂട് ജയലക്ഷ്മി നിവാസിൽ നന്ദകുമാർ (28) എന്നിവരാണ് പിടിയിലായത്. 

റെയിൽവേ പാത ഇരട്ടിപ്പിക്കാനായി കോൺട്രാക്ടർ വാങ്ങി  മുറിച്ച് സൂക്ഷിച്ചിരുന്ന 3 ടൺ കമ്പിയാണ് മോഷ്ടിച്ച് ലോറിയിൽ കടത്തിയത്. മൂന്ന് പ്രതികളെയും പാറശാല പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്. പരശുവയ്ക്കലിന് സമീപം റെയിൽവേട്രാക്കിന് സമീപത്തെ നിർമ്മാണത്തിന് മുറിച്ച് സൂക്ഷിച്ചിരുന്ന കമ്പികളും ഷീറ്റുകളും ഉൾപ്പെടെ മൂന്നര ലക്ഷത്തിൽപ്പരം രൂപ വിലവരുന്ന സാധനങ്ങളാണ് ആക്രിക്കടയിൽ എത്തിച്ച് വിറ്റുകാശാക്കിയത്. 

ലോറിയെ പിന്തുടർന്ന പൊലീസ് അവിടത്തെയെല്ലാം സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു. അങ്ങനെ സമാന ലോറികള്‍ കണ്ടെത്തി പരിശോധിച്ചതിനെ തുടർന്നാണ് അന്വേഷണം പ്രതികളിലേക്ക് എത്തിയത്. പാറശാല എസ്.എച്ച്.ഒ സജി എസ്.എസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കുടുക്കിയത്. 

ENGLISH SUMMARY:

Materials for Doubling Railway Track Stolen