Donated kidneys, corneas, and liver - 1

കൊല്ലം നെടുമ്പനയിൽ സ്ത്രീകള്‍ ഉള്‍പ്പെടെയുളളവ 5 പേരെ ക്രിമിനല്‍ സംഘം വഴിതടഞ്ഞ് ആക്രമിച്ചു. ഇതുവഴി നടക്കാൻ പാടില്ലെന്നു പറഞ്ഞ  അഞ്ചംഗ ഗുണ്ടാ സംഘമാണ് വഴിയാത്രക്കാരെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച്ച രാത്രി  ബന്ധു വീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ, 11 മണിക്കായിരുന്നു ആക്രമണം. 

നെടുമ്പന അഷ്ടപദിയിൽ‌ അജയഘോഷ്, ഇയാളുടെ ഭാര്യ രമ്യ, കൊല്ലം ബിഎസ്എൻഎൽ ക്വാട്ടേഴ്സിൽ ആർ. ഷിബു, എസ്. ധന്യ, ഒ‍ാടനാവട്ടം അതുൽ ഭവനിൽ എം.എസ് അതുൽ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. വാഹനത്തിന് അരികിലേക്കു നടന്നു വരുമ്പോൾ, അഞ്ചംഗ സംഘം സ്ത്രീകള്‍ ഉള്‍പ്പെടെയുളളരെ വഴി തടയുകയായിരുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തു തിരിച്ചു പോകുന്നവരാണെന്ന് പറഞ്ഞിട്ടും വെറുതെ വിട്ടില്ല. വളർത്തു നായയെ കൊണ്ടു കടിപ്പിക്കാനും ശ്രമിച്ചു. 

വാഹനത്തിന്റെ താക്കോലും മൊബൈൽ ഫോണും പൈസയും പ്രതികള്‍ പിടിച്ചു വാങ്ങി.  എതിർത്തപ്പോഴിരുന്നു ആക്രമണം. മാരകായുധം കൊണ്ട് അക്രമികൾ അജയഘോഷിനെയും അതുലിനെയും കുത്തിപ്പരുക്കേൽപ്പിച്ചു. തടസ്സം പിടിച്ച സ്ത്രീകളെയും ഉപദ്രവിച്ചു. അക്രമിക്കപ്പെട്ടവരുടെ ബന്ധുവുമായി പ്രതികളില്‍ ചിലര്‍ക്ക്  നേരത്തേ വിരോധം ഉണ്ടായിരുന്നതായും വിവരമുണ്ട്. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയതിന്റെ വിരോധത്തിലാണ് ആക്രമണമെന്നും പൊലീസ് പറയുന്നു. പ്രതികള്‍ക്കായി  അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് കണ്ണനല്ലൂര്‍‌ പൊലീസ്. 

ENGLISH SUMMARY:

Five-member gang brutally beats up passengers in Kollam