നാലുമാസം മാത്രം പ്രായമായ കുഞ്ഞിനെ പന്ത്രണ്ടുകാരി കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഇന്നലെ കണ്ണൂരില്‍നിന്ന് കേട്ടത്. ഇന്ന് ആ കുട്ടിയുടെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ പലതും ഞെട്ടിക്കുന്നതാണ്. കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിനോട് ഈ ബാലികയ്ക്ക് നേരത്തെയും ദേഷ്യം ഉണ്ടായിരുന്നു. ഒരു മാസം മുമ്പ് കുഞ്ഞിന്‍റെ കുത്തിവെയ്പ് രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്ന് പൊലീസിന് പന്ത്രണ്ടുകാരി മൊഴി നല്‍കി. പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുവന്ന് ആദ്യനാളുകളിലാണ് ഈ സംഭവം. വളര്‍ത്തച്ഛന് തന്നോട് സ്നേഹം കുറഞ്ഞെന്ന തോന്നലാണ് ഇതിനും കാരണമെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. പെണ്‍കുട്ടിയുടെ മനസില്‍ തന്നോട് സ്നേഹം കുറഞ്ഞെന്ന തോന്നല്‍ വളര്‍ന്നുവരുന്നത് ദമ്പതികള്‍ തിരിച്ചറിഞ്ഞിരുന്നില്ല.