തട്ടിപ്പ് നടത്താന്‍ പല തന്ത്രങ്ങളും പയറ്റുന്നവരുണ്ട്. പിടിക്കപ്പെടില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് വളരെ വിദഗ്ധമായി നടപ്പാക്കിയാലും ചിലപ്പോള്‍ പാളിപ്പോവും. കോഴിക്കോട്ട് നടന്ന ഒരു സംഭവം അത്തരത്തിലൊന്നാണ്. കോഴിക്കോട‌് പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറിന്‍റെ ചില്ല് തകര്‍ത്ത് 40 ലക്ഷം മോഷ്ടിച്ചു എന്നായിരുന്നു കേസ്.. അന്വേഷിച്ചുപോയപ്പോള്‍ ആണ് ആ ട്വിസ്റ്റ്.. കവര്‍ച്ചയെക്കുറിച്ച് പരാതി നല്‍കിയ റഹീസ് ഉള്‍പ്പെടെ മൂന്നുപേര്‍ കുടുങ്ങി. സംഗതി മറ്റൊന്നുമല്ല, റഹീസിന്‍റെ ഭാര്യാപിതാവ് ഏല്‍പ്പിച്ച പണം മടക്കിനല്‍കാതിരിക്കാന്‍ ഒരു മോഷണനാടകം കളിച്ചതായിരുന്നു. മോഷണം അഭിനയിക്കാന്‍ റഹീസ് തൊണ്ണൂറായിരം രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. കാറിന്‍റെ ചില്ല് തകര്‍ത്ത് കൂട്ടുപ്രതികളായ സാജിദും ജംഷീദും എടുത്തത് പണമില്ലാത്ത ഡമ്മി പെട്ടിയായിരുന്നു.