എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് അപവാദം പ്രചരിപ്പിക്കുന്നത് സിനിമയിലെ തന്നെ ശത്രുക്കളാണെന്ന് മല്ലിക സുകുമാരന്‍ മനോരമ ന്യൂസിനോട്. പൃഥ്വിരാജിനെ തകര്‍ക്കാനുള്ള നീക്കമാണിത്. ആര്‍എസ്എസ് മുഖപത്രത്തിന് പൃഥ്വിരാജിന്‍റെ ജാതകം അറിയില്ലെന്നും വിമര്‍ശനത്തിന് മറുപടി. തന്‍റെ ഫെയ്സ് ബുക് പോസ്റ്റ് കണ്ട് മമ്മൂട്ടി പിന്തുണയറിച്ച് മെസേജ് അയച്ചെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. കേരളത്തില്‍നിന്ന് ചിലര്‍ കൊടുക്കുന്ന റിപ്പോര്‍ട്ടാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ പറയുന്നതെന്ന് മല്ലിക സുകുമാരന്‍. പൃഥ്വിരാജ് എന്താ ഹിന്ദുവല്ലേ? നല്ല സ്ക്രിപ്റ്റ് കിട്ടി; സിനിമ ചെയ്തു; അതിന് ഇങ്ങനെ പറയാമോ എന്നും ചോദ്യം
മേജര്‍ രവിയെപ്പോലെയുള്ള കൂട്ടുകാര്‍ ഇങ്ങനെ മോഹന്‍ലാലിനെ കൊച്ചാക്കാമോ എന്നും മല്ലിക. മോഹന്‍ലാല്‍ അറിയാത്ത ഒന്നും എമ്പുരാനിലില്ല എമ്പുരാന്‍ റിലീസ് തടയാനായിരുന്നു ആദ്യശ്രമം. സിനിമ ഇറങ്ങിയാല്‍ പൃഥ്വിരാജിന്‍റെ പ്രശസ്തി വര്‍ധിക്കുമെന്ന് ചിലര്‍ ഭയന്നെന്നും മല്ലിക സുകുമാരന്‍ പറയുന്നു. ആദ്യം സിനിമ കണ്ട് പൃഥ്വിരാജിനെ അഭിനന്ദിച്ച മേജര്‍ രവിയാണ് പിന്നീട് മലക്കം മറിഞ്ഞതെന്നും വിമര്‍ശനം മമ്മൂട്ടിയുടെ മെസേജ് കണ്ട് കണ്ണുനിറഞ്ഞു പോയെന്നും മല്ലിക