empuraan-rss-leader

എമ്പുരാൻ സിനിമ വിവാദത്തിൽ പ്രതികരണവുമായി ഫെഫ്ക. സിനിമയ്ക്കെതിരെയും നടന്മാർക്കെതിരെയും ഉള്ള ആക്രമണങ്ങൾ നിർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്നും വിമർശനം വ്യക്ത്യാധിക്ഷേപവും, ഭീഷണിയും, ചാപ്പകുത്തലുമാവരുതെന്നും ഫെഫ്ക പ്രസ്താവനയില്‍ പറഞ്ഞു. എമ്പുരാനിൽ പ്രവർത്തിച്ച എല്ലാവരെയും ചേർത്തുപിടിക്കുന്നുവെന്നും ഫെഫ്ക് കൂട്ടിച്ചേര്‍ത്തു.

‘സിനിമയുടെ രൂപത്തെയും ഉള്ളടക്കത്തെയും വിട്ടുവീഴ്ചയില്ലാതെ വിമർശിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സർഗാത്മകമായ വിമർശനത്തിലൂടെ മാത്രമേ ഒരു കലാരൂപത്തിന് പരിണമിക്കാൻ സാധിക്കൂ. എന്നാൽ വിമർശനം വ്യക്ത്യാധിക്ഷേപവും ഭീഷണിയും ചാപ്പകുത്തലുമാവരുതെന്നാണ് കക്ഷിരാഷ്ട്രീയ-മത ഭേദമന്യേ എല്ലാവരോടും ഞങ്ങൾക്ക് പറയാനുള്ളത്. സാർഥകമായ ഏതു സംവാദത്തിന്റെയും ലക്ഷ്യം മറുവശത്ത് നിലകൊള്ളുന്നവരെ നിശബ്ദരാക്കുകയല്ല, അവരെ സംസാരിക്കാൻ അനുവദിക്കുക എന്നതാണ്’ ഫെഫ്ക ഫെഫ്ക പ്രസ്താവനയില്‍ പറഞ്ഞു. 

എമ്പുരാനിൽ പ്രവർത്തിച്ച എല്ലാ ചലച്ചിത്ര പ്രവർത്തകരേയും ഞങ്ങൾ ചേർത്തു നിര്‍ത്തുന്നു. ഉറക്കത്തിൽ സിംഹങ്ങളെ സ്വപ്നം കണ്ട വൃദ്ധനായ സാൻ്റിയാഗോ എന്ന ഹെമിങ്ങ് വേ കഥാപാത്രം പറയുന്നുണ്ട്, ‘നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല’ കലയും കലാകാരന്മാരും ഇതുതന്നെയാണ് സദാ ലോകത്തോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. വാർത്താക്കുറിപ്പിൽ ഫെഫെക് പറഞ്ഞു.

അതേസമയം, വിവാദങ്ങള്‍ക്കിട‍െ അഞ്ചാം ദിനം എമ്പുരാന്‍ 200 കോടി ക്ലബില്‍ കയറി. സംവിധായകന്‍ പൃഥ്വിരാജും മോഹന്‍ലാലും നേട്ടം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇതോടെ അതിവേഗം 200 കോടി നേട്ടം കൈവരിക്കുന്ന മലയാള ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. ചരിത്രനേട്ടമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. 24 മണിക്കൂറിനിടെ വിറ്റഴിഞ്ഞത് നാലേകാല്‍ ലക്ഷം ടിക്കറ്റുകളാണ്.

ENGLISH SUMMARY:

FEFKA has responded to the controversy surrounding the film Empuran. The attacks against the film and the actors are unfortunate and condemnable. FEFKA's statement further mentioned that personal insults, threats, and harassment should not be tolerated. The statement also emphasized that everyone involved in Empuran should be supported and not targeted collectively.