കേരളം സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അത് സംസ്ഥാന സര്‍ക്കാര്‍ തന്നെ സമ്മതിച്ചിട്ടുള്ള കാര്യവുമാണ്. അതേച്ചൊല്ലി ഏതാനും ദിവസം മുന്‍പ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും മുഖ്യമന്ത്രിയും ആരോപണപ്രത്യാരോപണങ്ങള്‍ നടത്തുന്നതും നമ്മള്‍ കണ്ടു. സംസ്ഥാന സര്‍ക്കാരിന്‍റെ കഴിവുകേടും ധൂര്‍ത്തുമാണ് കേരളത്തെ ഈ നിലയില്‍ എത്തിച്ചതെന്ന പ്രതിപക്ഷ ആരോപണങ്ങളും പതിവുപോലെ ആവര്‍ത്തിക്കപ്പെടുന്നു. ഇപ്പോള്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ ഒരു നിവേദനം എത്തിയിരിക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണം എന്നാണ് ആവശ്യം. പൊതുപ്രവര്‍ത്തകനായ ആര്‍.എസ്.ശശികുമാര്‍ നല്‍കിയ ഈ നിവേദനത്തില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് ഗവര്‍ണര്‍. അസാധാരണ സാഹചര്യം തന്നെയാണത്.. എന്നാല്‍ ഗവര്‍ണര്‍ക്ക് ലഭിക്കുന്ന പരാതികളില്‍ വിശദീകരണം നല്‍കുകയല്ല സംസ്ഥാന സര്‍ക്കാരിന്‍റെ പണിയെന്ന് മുഖ്യമന്ത്രിയും ഗവര്‍ണറുടെ നീക്കം തീക്കളിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പറയുന്നു. കൗണ്ടര്‍ പോയിന്റ് ചര്‍ച്ച ചെയ്യുന്നു. സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ?
Counter point on kerala financial emergency