നിരാശപ്പെടുത്തുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തിയ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ വിശകലനത്തിനൊടുവില്‍ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞ വാക്കുകളിലാണിത്. മുഖ്യമന്ത്രി പിണറായി നിജയന്‍ എന്ത് ശൈലിയാണ് മാറ്റേണ്ടതെന്ന് പാര്‍ട്ടി സെക്രട്ടറി ചോദിക്കുന്നു, മാത്രമല്ല  മുഖ്യന്ത്രിയേയും കുടുംബത്തേയും കടന്നാക്രമിച്ച വലതുപക്ഷ മാധ്യമങ്ങള്‍ക്കും പാര്‍ട്ടിയുടെ വിമര്‍ശനം ഉണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റതെങ്ങനെ എന്നറിയാന്‍ സിപിഎം പാര്‍ട്ടി കമ്മിറ്റി കൂടേണ്ടതില്ല മറിച്ച് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയ തൊഴിലാളികളോട് ചോദിച്ചാല്‍ മതിയെന്ന് കോണ്‍ഗ്രസ് സംഘം പിസി വിഷ്ണുനാഥ് ഇന്ന് നിയമസഭയില്‍ പറഞ്ഞു. മൂന്ന് ദിവസത്തെ വിശകലനത്തിനൊടുവില്‍ ജനം എതിരായതിന്‍റെ ശരിയായ കാരണം സിപിഎം കണ്ടെത്തിയോ? ബിജെപിുടെ വളര്‍ച്ച എന്ത്ക്കൊണ്ട് എന്നതിന് ശരിയായ ഉത്തരം ഉണ്ടോ? തിരുത്തല്‍ എന്നാല്‍ എന്ത് തരം തിരുത്തല്‍ ആണ് എവിടം വരെയുള്ള തിരുത്തല്‍ ആണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്?

ENGLISH SUMMARY:

Counter point on MV Govindan supports pinarayi vijayan