counter-point-oncpis-criticisms-over-cpm-kannur-faction

TOPICS COVERED

കണ്ണൂര്‍ സിപിഎമ്മിലെ പുതിയ സംഭവ വികാസങ്ങളില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ. പുറത്തുവരുന്ന സ്വര്‍ണം പൊട്ടിക്കലിന്‍റെയും അധോലോക അഴിഞ്ഞാട്ടത്തിന്‍റെയും കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് ബിനോയ് വിശ്വം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും മകനുമെതിരെ അടക്കം കണ്ണൂരിലെ മുന്‍ ജില്ലാ കമ്മിറ്റി അംഗം അഴിച്ചുവിട്ട വെളിപ്പെടുത്തലും ആരോപണവുമാണ് സിപിഐയുടെ പരസ്യപ്രതികരണത്തിന് പ്രേരണ. മനുതോമസിന്‍റെ ആ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന വിധം ഒരു വാര്‍ത്തകൂടി ഇന്ന് പുറത്തുവന്നു.

കണ്ണൂര്‍ പെരിങ്ങോം എരമം ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റിയംഗവുമായ സജേഷിനെയാണ് പാര്‍ട്ടി പുറത്താക്കി. ക്വട്ടേഷന്‍ നേതാവ് അര്‍ജുന്‍ ആയങ്കി ഉള്‍പ്പെട്ട സംഘത്തിലായിരുന്നു സജേഷ് എന്ന് പാര്‍ട്ടി കണ്ടെത്തി. ഈ വിധം,

വിവാദങ്ങളില്‍ കടുത്ത പ്രതിരോധത്തിലായ സിപിഎം നേത‍ൃത്വവും പി.ജയരാജനും ‘മൗനം വിദ്വാനുഭൂഷണം’ എന്ന ലൈനില്‍ തന്നെയാണ്. കൗണ്ടര്‍ പോയ്ന്‍റ് പരിശോധിക്കുന്നു... വിവാദങ്ങളില്‍ പാര്‍ട്ടി തുറന്നു കാട്ടപ്പെടുകയാണോ ? പി.ജയരാജന് മറുപടി മൗനത്തില്‍ ഒതുക്കേണ്ടി വരുന്നത് എന്തുകൊണ്ട് ? സിപിഎമ്മിന്‍റെ ചെങ്കൊടിയില്‍ ആരുപതിപ്പിച്ചു കളങ്കക്കറ?

ENGLISH SUMMARY:

CPI criticizes CPM Kannur faction